പക്കാവടയും ചമ്മന്തിയും വയനാടൻ കുടം കുലുക്കി സർബത്തും നന്നായി ആസ്വദിച്ചു ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ സന്ദർശനത്തിനിടയിൽ കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്. ‘കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ചൂടു പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്’- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ രാഹുൽ ട്വിറ്ററിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. കെ.സി വേണുഗോപാൽ, ടി സിദ്ദീഖ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് രാഹുൽ കൂൾബാറിലെത്തിയത്.
Thoroughly enjoyed a warm Pakkavada, Chammanthi and a refreshing Wayanadan Kutam Kulukki Sarbath at Firos NM‘s family run SS Cool house in Koliyadi.
If you are in #OurWayanad, don’t miss to drop by. pic.twitter.com/LtZJOSBjPA
— Rahul Gandhi – Wayanad (@RGWayanadOffice) July 2, 2022