ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപത്തിലെ സുപ്രിംകോടതി വിധി ചരിത്രപരമെന്ന് ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപി ദ്രൗപതി മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വവും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രമേയത്തില്‍ അമിത് ഷാ പ്രമേയത്തിൽൽ പരാമർശിച്ചിട്ടുണ്ട്. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഒരുതവണ ദളിത് വിഭാഗത്തിൽ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു. അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്. ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ വിശ്വ ഗുരു ആകും. മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം ചരിത്രപരമാണെന്ന് പ്രമേയാവതരണത്തിന് മുന്‍പ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയും പറഞ്ഞു.