ഡൽഹി: യു എസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ. യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ വിമർശനം. ഇന്ത്യയെ മനസ്സിലാക്കാതെയുള്ളതാണ് റിപ്പോർട്ടെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രസ്താവനകള്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു.
യു എസ് കമ്മീഷന്‍ ഓണ്‍ ഇന്‍റർനാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ് അഭിപ്രായങ്ങളെന്നും അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ വ്യക്തമാക്കി. വിമർശിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുവെന്നത് അടക്കമുളള വിമർശങ്ങള്‍ സംഘടന റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു.