മലയാള സിനിമയിലെ മുന്‍നിര നിർമാണ കമ്പനികളിൽ ഒന്നാണ് ആശിർവാദ് സിനിമാസ്. ആന്റണി പെരുമ്പാവൂരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി മുപ്പതിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ നിർമാണ കമ്പനി സ്വന്തമാക്കിയ നേട്ടം പുറത്തുവിട്ടിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. കൃത്യമായി നികുതി അടച്ചതിന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സ് അഭിനന്ദനക്കത്ത് നൽകിയെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2000ലാണ് ആശിർവാദ് സിനിമാസ് പ്രവർത്തനം ആരംഭിക്കുന്നത്. മോഹൻലാൽ നായകനായ നരസിംഹമായിരുന്നു ആദ്യചിത്രം. മോഹൻലാന്റെ എലോൺ, ട്വൽത്ത് മാൻ, മോൺസ്റ്റർ, ബറോസ് എന്നീ ചിത്രങ്ങളാണ് ആശിർവാദ് സിനിമാസിന്റെ നിർമാണത്തിൽ റിലീസാകാനുളളത്.