എകെജി സെന്ററിലെ ബോംബ് വിവാദത്തിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളത്തിലെ ജനങ്ങൾ സിപിഐഎമ്മിനെ പരിഹസിച്ച് ചിരിക്കുകയാണ്. പാർട്ടി ആസ്ഥാനത്തേക്ക് ബോംബേറുണ്ടായത് പ്രവർത്തകർ പോലും വിശ്വസിക്കുന്നില്ല.
ആക്രമണത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും പ്രതിയാകില്ലെന്ന് ഉറപ്പുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം നടത്തിയതെന്നും വി ഡി സതീശൻ വ്യക്തമാക്കി.