കോഴിക്കോട്: വെള്ളയില്‍ ആവിക്കലില്‍ മലിനജല പ്ലാന്റിനെതിരെ നാട്ടുകാർ നടത്തിയ ഹർത്താലിൽ സംഘർഷം. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സമരക്കാരെ പോലീസ് വളഞ്ഞിട്ട് തല്ലി. ഹർത്താലിനിടെ പോലീസിനു നേർക്ക് കല്ലേറുണ്ടായതാണ് സംഘർഷത്തിനു കാരണമായത്.
സമരക്കാർ പോലീസ് ബാരിക്കേഡുകൾ ആവിക്കൽ തോട്ടിൽ തള്ളിയിട്ടു. ഇതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സമരക്കാരുടെ ഭാഗത്തുനിന്നും കല്ലേറുണ്ടായതിനു പിന്നാലെ പോലീസ് ലാത്തിവീശുകയും ചെയ്തു.