ഡൽഹി: പറക്കുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ പുക. വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്ന് ജബൽപൂരിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് പുക കണ്ടത്.
5,000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു സംഭവം. ക്യാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.