ഡൽഹി : എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ. ഇന്നലെ ചണ്ഡീഗഡിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലും സംഘവും ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ഉൾപ്പെടെ ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകമായാണ് ദ്രൗപദി മുർമുവിനെ കാണുന്നതെന്ന് ശിരോമണി അകാലി ദൾ പറഞ്ഞു.