വയനാട്ടിലെ ഓഫിസ് കസേരയിൽ എസ്എഫ്‌ഐക്കാർ വച്ച വാഴ എടുത്ത് മാറ്റി രാഹുൽ ഗാന്ധി. കസേരയിൽ ഇരിക്കുന്ന ദൃശ്യം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ഇത് എന്റെ ഓഫിസ്, അതിന് മുൻപേ വയനാട്ടിലെ ജനങ്ങളുടെ ഓഫിസ്’ -എന്ന് കുറിപ്പും രാഹുൽ ഗാന്ധി ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തു.
ട്വീറ്റിന്റെ പൂർണ രൂപം ഇങ്ങനെ:
‘ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.’
‘ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.’ pic.twitter.com/GXT636LjXl
— Rahul Gandhi – Wayanad (@RGWayanadOffice) July 1, 2022