അമേരിക്കൻ മൊബിലിറ്റി സേവന ദാതാക്കളായ ഊബർ ടെക്‌നോളജീസ് യുഎഇ നിരക്കുകൾ വർധിപ്പിച്ചു. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരക്ക് വർദ്ധനയെക്കുറിച്ച് വെള്ളിയാഴ്ച ഇ-മെയിൽ വഴിയാണ് ഉപഭോക്താക്കളെ അറിയിച്ചത്. ചില യാത്രകൾക്ക് കമ്പനി 11 ശതമാനം അധികം ഈടാക്കുമെന്ന് ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറയുന്നു. യുഎഇയിൽ ഈ വർഷം രണ്ടാം തവണയാണ് ഊബർ നിരക്ക് വർദ്ധിപ്പിക്കുന്നത്. 2022 മാർച്ചിലാണ് ഊബർ അവസാനമായി നിരക്ക് വർദ്ധിപ്പിച്ചത്.
അതേസമയം യുഎഇയിൽ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പർ- 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്‌ളസ് പെട്രോളിന് 4.44 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വർധിപ്പിച്ചിട്ടുണ്ട്. ജൂണിലെ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇന് 4.76 ദിര്‍ഹം നല്‍കണം. 2015 ഓഗസ്‌റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്.