വയനാട്: വയനാട്ടിലെ തന്റെ എംപി ഓഫീസ് ആക്രമിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായിവച്ച വാഴ എടുത്തുമാറ്റി അതേ സീറ്റില്‍ ഇരുന്ന് രാഹുല്‍ ഗാന്ധി. കസേരയിലെ ഫോട്ടോയും വാഴയും എടുത്തുമാറ്റി അതേ സീറ്റില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധി നേതാക്കളോട് സംസാരിച്ചത്. രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.’ pic.twitter.com/GXT636LjXl
— Rahul Gandhi – Wayanad (@RGWayanadOffice) July 1, 2022
രാഹുല്‍ സന്ദര്‍ശനത്തിന് എത്തുന്നതിനാല്‍ ആക്രമണത്തിന് ശേഷം ഓഫീസ് കോണ്‍ഗ്രസ് അതുപോലെ തന്നെ നിലനിര്‍ത്തിയിരുന്നു. ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച രാഹുൽ സീറ്റിലിരുന്ന വാഴ എടുത്ത് പിന്നിലേക്ക് മാറ്റി. തുടർന്ന് വിഡി സതീശൻ രാഹുലിന് കസേര ഒരുക്കി നൽകി. അവിടെ ഇരുന്നുകൊണ്ടാണ് രാഹുൽ നേതാക്കളുമായി സംസാരിച്ചത്.
‘ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.’ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നുവെന്നും ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.