മൊബൈൽ ചാർജർ വയർ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, തലയണ കൊണ്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് നടന്നാണ് കൊലപാതകം.ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഉമർപൊട്ടി ഗ്രാമത്തിലാണ് സംഭവം.അയൽവാസികളാണ് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപതകത്തിനു ശേഷം പ്രതിയായ ഭോജ് റാം സാഹു തൂങ്ങി മരിച്ചതായും പൊലീസ് അറിയിച്ചു. ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം കട്ടിലിൽ കണ്ടെത്തിയപ്പോൾ, ഭർത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.