കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. അയൽവാസികളാണ് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഉമർപൊട്ടി ഗ്രാമത്തിലാണ് സംഭവം. മൊബൈൽ ചാർജർ വയർ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, തലയണ കൊണ്ട് മക്കളായ പ്രവീൺ കുമാർ (3) ഡികേഷ് (ഒന്നര വയസ്സ്) എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭോജ് റാം സാഹു തൂങ്ങി മരിച്ചതായും പൊലീസ് അറിയിച്ചു. ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം കട്ടിലിൽ കണ്ടെത്തിയപ്പോൾ, ഭർത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു.