പേവിഷ ബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം ആശങ്കയുണർത്തുന്നതായിരുന്നു.അതും നാലു ഡോസ് റാബിസ് വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിച്ചത്. ഈ സംഭവത്തില്‍ ജിപെണ്‍കുട്ടി പേവിഷബാധയേറ്റ് മരിക്കുവാനുള്ള കാരണം വാക്‌സിന്റെ അപാകതയല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു. പട്ടി കടിച്ചപ്പോള്‍ സംഭവിച്ച മുറിവിന്റെ ആഴം കൂടിയതു കൊണ്ടാണ് മരണം സംഭവിച്ചതെന്നും മെഡിക്കൽ ഓഫീസര്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് കൃത്യസമയത്ത് നാല് ഡോസ് വാക്സിന്‍ നല്‍കിയിരുന്നു. എന്നാല്‍ മുറിവ് വളരെ ആഴത്തിലായിരുന്നു. അത് കാരണാമാകാം പേ വിഷബാധയേറ്റ് മരിച്ചതെന്നും ഡിഎംഒ പറഞ്ഞു. കടിച്ചത് വളര്‍ത്തുപട്ടിയായിരുന്നില്ല. അതിന് വാക്സിന്‍ നല്‍കിയിരുന്നില്ല. വാക്‌സിന്‍ നല്‍കിയ കാര്യത്തില്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്‍-സിന്ധു ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിയാണ് പേവിഷബാധയേറ്റ് മരണപ്പെട്ടത്.