കല്‍പ്പറ്റയിലെ തന്റെ ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദർശിച്ചു. സംഭവത്തിൽ ആരോടും ദേഷ്യമില്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്.എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകര്‍ത്ത സംഭവം വളരെ നിര്‍ഭാഗ്യകരമാണ്. തകര്‍പ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം രാഹുലിന്‍റെ വയനാട് സന്ദര്‍ശനം തുടരുകയാണ്. ത്രിദിന സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്. നിരവധി പരിപാടികൾ ഇതിനോടകം തന്നെ എം പി ഉത്‌ഘാടനം ചെയ്തു.വൈകിട്ട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമം അടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കും.