ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമായ റോക്കട്രി: ദ നമ്പി എഫക്റ്റ് തിയേറ്ററുകളിൽ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നമ്പി നാരായണനായി മാധവന്റെ വേഷപ്പകർച്ച അമ്പരപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ പറയുന്നത്. മാധവനൊപ്പം ചിത്രത്തിൽ അഥിതി താരമായി സൂര്യയും എത്തുന്നു.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും തമിഴ് പതിപ്പിൽ സൂര്യയും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്.
മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കട്രി. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് റോക്കട്രി നിർമിച്ചിരിക്കുന്നത്.