അഗ്നിപഥ് പദ്ധതി പ്രകാരം കരസേനയിലേയ്‌ക്കും നാവികസേനയിലേയ്‌ക്കും റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയാണ്. ഇന്നലെ വൈകിട്ട് വരെ 2,72,000 അഗ്നിവീർ വായു ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 24 ന് രജിസ്ട്രേഷൻ ആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ തന്നെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 94281 ആയിരുന്നു. രജിസ്ട്രേഷൻ ജൂലൈ അഞ്ചിന് അവസാനിക്കും. അഗ്നിപഥ് പദ്ധതിയ്‌ക്ക് കീഴിൽ നാവികസേനയിൽ അഗ്നിവീർ എസ്എസ്ആർ, അഗ്നിവീർ എംആർ എന്നീ തസ്തികകളിലേയ്‌ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ അതിനായി രജിസ്റ്റർ ചെയ്യാം.