തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾക്കാണ് നിരോധനം.
നിരോധിത ഉൽപന്നങ്ങൾ നിർമിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ നിയമനടപടിയുണ്ടാകും. കേന്ദ്ര സർക്കാർ നിരോധിച്ച ഉൽപന്നങ്ങൾക്ക് പുറമെ സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉൽപന്നങ്ങളും നിരോധന പരിധിയിൽ വരും. തുടക്കത്തിൽ 10,000 രൂപ മുതൽ 50,000 രൂപവരെ പിഴ ലഭിക്കും. കുറ്റമാവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കും.