തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആറു വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായിരുന്ന ചൊവ്വന്നൂർ സ്വദേശി സുദാസിനെയാണ്(55) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.
2011-ലാണ് കേസിനാസ്പദമായ സംഭവം. പ്രതി ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാർഥിനിയെ ക്ലാസിലെ മറ്റു കുട്ടികളെ കളിക്കാൻ വിട്ടതിനു ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരിക്കേറ്റ കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.