മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ 1.163 കിലോഗ്രാം തൂക്കം വരുന്ന സ്വർണവുമായി മുസ്ലിം ലീഗ് നേതാവിന്റെ മകൻ പിടിയിൽ. ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറിയും എസ്വൈഎസ് ജില്ലാ നേതാവുമായ എ.ബി.ഷാഫിയുടെ മകൻ അബ്ദുൾ സൽമാനാണ് അറസ്റ്റിലായത്.
വിപണിയിൽ 60.24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായാണ് ഇയാൾ എത്തിയതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. ദുബായിൽനിന്ന് തന്റെ മുത്തശിക്കൊപ്പം നാട്ടിലേക്കു വരികയായിരുന്ന സൽമാൻ സ്വർണം കാപ്സ്യൂൾ മാതൃകയിലാക്കി മലദ്വാരത്തിൽ വച്ചാണ് കടത്തിയത്.