പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മാളവിക മോഹനന്‍. വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമേ മാളവിക അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയ മികവ് കൊണ്ട് മാളവിക വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മഴ നിറഞ്ഞ് ഇരുണ്ട് കൂടിയ ദിവസത്തില്‍ തന്റെ തിളങ്ങുന്ന ചില ചിത്രങ്ങള്‍ പങ്കുവച്ച് തെളിച്ചം പകരുകയാണ് ഇപ്പോള്‍ മാളവിക. ഷോര്‍ട്ട് കോക്ക്‌ടെയ്ല്‍ ഡ്രെസിലുള്ള നിരവധി ചിത്രങ്ങളാണ് മാളവിക ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മഴദിവസത്തിലേക്ക് അല്‍പം തെളിച്ചം എന്ന ക്യാപ്ഷനാണ് മാളവിക തന്റെ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
Some shine for a rainy day ✨ pic.twitter.com/0H8KCZhDQK
— malavika mohanan (@MalavikaM_) June 30, 2022