ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പ് വരുന്നു. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രമായി കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ് എത്തുക. അര്‍ജുന്‍ ദാസിന്റെ ബോളിവുഡ് അരങ്ങേറ്റമായി ചിത്രം കൂടിയാകും ഇത്.
സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായി ക്കഴിഞ്ഞു. റിലീസ് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുക. മലയാളത്തിൽ അങ്കമാലിയാണ് ചിത്രത്തിന്റെ പശ്ചാത്തലമാക്കിയതെങ്കില്‍ ഹിന്ദിയിൽ ഉള്‍നാടന്‍ ഗോവയാണ് ലോക്കേഷൻ.