മദ്രസാ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 67 വര്‍ഷം കഠിന തടവ്. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ആണ് നെല്ലിക്കുഴി സ്വദേശി അലിയാറിനെതീരെ ശിക്ഷ വിധിച്ചത്. 11 വയസുള്ള ആണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനവിവരം കുട്ടി സുഹൃത്തുക്കളോടും അധ്യാപകരോടും പറഞ്ഞതോടെ പൊലീസ് കേസ് ആയി.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയെന്ന ഉത്തരവാദിത്തരപ്പെട്ട ഒരു സ്ഥാനത്ത് ഇരുന്ന് വിദ്യാര്‍ഥിയെ ചൂഷണം ചെയ്തെന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് 67 വര്‍ഷത്തെ കഠിന തടവ്.
2020 ജനുവരി 19നാണ് സംഭവം. പഠിക്കാനെത്തിയ കുട്ടിയെ പലതവണ പ്രതി മദ്രസാ മുറിയില്‍ വെച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണാനായി ഫോണ്‍ വീട്ടിലേക്ക് കൊടുത്തുവിട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന പ്രോസിക്യൂഷന് തെളിവുകള്‍ കോടതി അംഗീകരിച്ചു.