അമരാവതി: വൈദ്യുതി കമ്പി ഓട്ടോറിക്ഷയുടെ മുകളിലൂടെ പൊട്ടിവീണ് ഓട്ടോയ്ക്ക് തീപിടിച്ച് എട്ട് പേർ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
കാർഷികത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.