തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മൽസ്യത്തൊഴിലാളികൾക്ക് മീനിന് പരമാവധി വില ലഭ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നേടാനുള്ള സർക്കാർ സഹായം ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
കടലിൽ വെച്ച് മരണമടയുന്ന തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകും. എല്ലാ പരമ്പരാഗത മൽസ്യബന്ധന യാനങ്ങളും ഇൻഷുറൻസ് എടുക്കാൻ തയ്യാറാവണം. മൽസ്യഫെഡിൽ ജോലി ചെയ്യുന്ന 100 ശതമാനം ആളുകളും മൽസ്യത്തൊഴിലാളി മേഖലയിൽ നിന്ന് തന്നെയാണ്.
മണ്ണെണ്ണ സബ്സിഡിയ്ക്കായി യോജിച്ച പ്രക്ഷോഭം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.