ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് കനയ്യലാൽ ഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നെന്ന് റിപ്പോർട്ട്. രാജ്യത്ത് പ്രതിഷേധത്തിനിടയാക്കിയ ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ച്സമൂഹ മാധ്യമത്തിലേ ഒരു പോസ്റ്റിന്റെ പേരിൽ ജൂൺ 11 ന് കനയ്യ ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. എന്നാൽ ജൂൺ 15 ന് വധഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകി.
മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്ന മകൻ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായ സോഷ്യൽമീഡിയ പോസ്റ്റെന്ന് കനയ്യലാൽ പരാതിയിൽ പറയുന്നു. ആറ് ദിവസം മുമ്പ്, എന്റെ മകൻ, മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടയിൽ അറിയാതെ ആക്ഷേപകരമായ പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തിന് രണ്ട് ദിവസം കഴിഞ്ഞ് രണ്ട് പേർ വന്ന് എന്റെ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചു. മൂന്ന് ദിവസമായി രണ്ട് പേർ തന്റെ കടയ്ക്ക് സമീപം പതിയിരുന്ന് വീക്ഷിക്കുകയാണ്. കട തുറക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും കനയ്യ ലാൽ പരാതിയിൽ വ്യക്തമാക്കിയിരുന്നു.