ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി തുടരും. ജൂൺ 30ന് കാലാവധി അവസാനിക്കാനിരിക്കേ കേന്ദ്രസര്‍ക്കാരാണ് കാലാവധി നീട്ടിയത്.
ഇതു മൂന്നാം തവണയാണ് തൊണ്ണൂറ്റിയൊന്നുകാരനായ വേണുഗോപാലിന്റെ കാലാവധി നീട്ടുന്നത്. നിര്‍ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ചു സുപ്രീം കോടതിയില്‍ ഹാജരാകുന്നതും കെ.കെ. വേണുഗോപാലാണ്.