മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെർസോവയിലുള്ള വസതിയിലേക്കാണു കത്ത് അയച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ലെന്ന് കത്തിൽ പരാമർശിക്കുന്നു. ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. ‘ഈസ് ദേശ് കേ നൗജവാൻ’ ( ഈ രാജ്യത്തെ യുവാക്കൾ) എന്ന് പരാമർശിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചിരുക്കുന്നത്.
അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.