കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിക്കുന്നു.
ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്.എന്നിങ്ങനെ ചോദ്യങ്ങളുമായിട്ടാണ് ഇന്ന് സ്വാപ്ന സുരേഷ് രംഗത്ത് വന്നത്.