ജാപ്പനീസ് ഹൗസിംഗ് ഡെവലപ്മെന്റ് കമ്പനിയായ ‘ഇച്ചിജോ കോമുട്ടന്‍’ പ്രളയത്തെ പ്രതിരോധിക്കുന്ന വീടുകള്‍ കണ്ടുപിടിച്ചു. പ്രളയത്തിനു മീതേ ഉയരുന്ന വീടുകളാണിവ. ഇത് പ്രളയബാധിത രാജ്യങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് കമ്പനിയുടെ അവകാശം.
ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് പൊങ്ങിക്കിടക്കുന്ന വീടുകളാണിവ. വാട്ടര്‍ പ്രൂഫ് ആയതിനാല്‍ വീടിന്റെ ഉള്‍ഭാഗത്ത് വെള്ളം കയറില്ല. വെള്ളത്തിന്റെ അളവ് കൂടുന്നതോടെ വീട് പൊങ്ങിക്കിടക്കാന്‍ തുടങ്ങുമെന്ന് കമ്പനി അവകാശപ്പെട്ടു.
ബലവത്തായ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് വീടിനെ ബന്ധിപ്പിച്ചിരിക്കുന്നു. കേബിളുകള്‍ ഉപയോഗിച്ച് ഇവ ഭൂമിയുമായി ബന്ധിപ്പിക്കും. വെള്ളത്തിന്റെ നിരപ്പ് ഉയരുന്നതോടെ ഉണ്ടാകുമ്പോള്‍ വീടിനെ ഉയരാന്‍ അനുവദിക്കുന്നു. വെള്ളപ്പൊക്കം അവസാനിക്കുന്നതോടെ അത് വീണ്ടും നിലത്തു ഘടിപ്പിക്കുകയും ചെയ്യുന്നു. വൈദ്യുതി സാധനങ്ങള്‍ മുകളിലെ നിലയില്‍ സ്ഥാപിക്കുന്നതിനാല്‍ അവിടെ വെള്ളം കയറുന്നില്ല. സോളാര്‍ പാനലുകള്‍ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിരിക്കുന്നു. വീടിന് 5 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയും.’ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കരുത്തുള്ള വീടുകളെയാണ് പുതിയ സാങ്കേതിക വിദ്യവഴി വികസിപ്പിച്ചിരുക്കുന്നത്.