കണ്ണൂർ: തളിപ്പറമ്പിൽ കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്.
മഴയും അമിത വേഗതയുമാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.