സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ രാജസ്ഥാനിലാകെ കർശന ജാഗ്രത . രാജസ്ഥാനിൽഒരു ദിവസത്തെ സമ്പൂർണ ഇന്റർനെറ്റ് വിലക്കും ഒരുമാസം നീണ്ടുനിൽക്കുന്ന നിരോധനാജ്ഞയും പ്രഖ്യാപിച്ചു.രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ഇന്ന് ശേഖരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം എൻഐഎയുടെ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയിട്ടുണ്ട്. ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് പരിശോധന.