2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിട്ട നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിൻ്റെ തീരുമാനം തിരുത്തണമെന്ന് ഡോ. ശശി തരൂർ എംപി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. 2011-12 റെയിൽവേ ബഡ്ജറ്റിലാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. റെയിൽവേ ബോർഡ് ഒരു വിശദീകരണവും ഇല്ലാതെയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് തരൂർ ആരോപിക്കുന്നു. ഏകദേശം 117 കോടി രൂപയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിൻ്റെ അനുമതിക്കായി സമർപിച്ചത് 2019-ൽ ആണ്. പദ്ധതിയുടെ പുരോഗതിയെ കുറിച്ച് പല തവണ ചോദിച്ചപ്പോഴും കൃത്യമായ മറുപടി മന്ത്രി തന്നിരുന്നില്ല. ഇപ്പൊൾ റെയിൽവേ ബോർഡ് രാജ്യസഭാ സെക്രട്ടേറിയറ്റിനു നൽകിയ മറുപടിയിൽ ഈ ഡിപിആർ പ്രായോഗികമല്ലെന്ന് കാട്ടി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.