കാസർകോട്: ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കാസർകോട് പനത്തടിയിലെ കല്ലെപള്ളി, വെള്ളരിക്കുണ്ട് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇന്ന് രാവിലെ 7.45ന് വലിയ ശബ്ദത്തോടെ പ്രകമ്പനം ഉണ്ടാവുകയായിരുന്നു.നാല് സെക്കന്റോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികൾ പറയുന്നു.
കർണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ദർ വ്യക്തമാക്കി. പത്ത് കിലോമീറ്റർ താഴ്ചയിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുല്ലിയയിൽ നിന്നും 9.6 കിലോമീറ്ററും മടിക്കേരിയിൽ നിന്നും 24 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും 46 കിലോമീറ്ററും തളിപ്പറമ്പ് നിന്നും 42 കിലോമീറ്ററും അകലെയാണ്.