മുംബൈയിൽ നാലുനില കെട്ടിടം തകർന്നു ഒരാൾ മരിച്ചു. 12 പേരെ ഇതിനകം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 10 പേർ കുടുങ്ങിക്കിടക്കുകയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുര്‍ളയിലെ നായിക് നഗർ സൊസൈറ്റിയിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിന്‍റെ ഒരു ഭാഗമാണ് അർദ്ധരാത്രിയോടെ തകർന്നു വീണത്. പരിക്കേറ്റവരെ ഘാട്‌കോപ്പറിലെയും സിയോണിലെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.