തൃശ്ശൂർ: യാത്രക്കിടെ ട്രെയിനിൽ 16 കാരിക്കും പിതാവിനും നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. സംഭവം അറിഞ്ഞിട്ടും പൊലീസിനെ വിളിക്കാതിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. ട്രെയിനിലെ വിഷയം ഇടപ്പള്ളിയിൽ വെച്ച് ഗാർഡിനെ അറിയിച്ചിരുന്നെന്നും ഇവർ വേണ്ട നടപടിയെടുത്തില്ലെന്നും പിതാവ് ആരോപണം ഉയർത്തുന്നു.
സംഭവത്തിൽ ഇന്നലെ എറണാകുളം റെയിൽവേ പൊലീസ് മൊഴിയെടുത്തു മടങ്ങിയതായും പിതാവ് പറഞ്ഞു. പൊലീസ് അവർ അയച്ചു തന്ന ചിത്രത്തിലെ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം നടത്തുമെന്നും പിതാവ് വ്യക്തമാക്കി.