ഡല്‍ഹി: സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കുറ്റത്തിന് ഡൽഹി പൊലീസ് കേസ് എടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് ദ്വാരക പൊലീസ് 71കാരനായ പി.പി മാധവന് എതിരെ കേസ് എടുത്തത്.
എ.ഐ.സി.സി ആസ്ഥാനത്തെ ജീവനക്കാരനായിരുന്ന ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് 26 വയസ്സുകാരിയായ യുവതി ജോലി തേടി പി പി മാധവനെ സമീപിച്ചത്. പിന്നാലെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പി പി മാധവൻ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകുകയും ചെയ്തു.