ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ രണ്ടുഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ടുകൾ. നൗപോറയിൽ പരിശോധനയ്ക്കിടെ ഭീകരർ സേനാംഗങ്ങൾക്കുനേരേ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്.
കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.