രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് കൊവിഡ്. ഉപമുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും, റിസൾട്ട് പോസിറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
“ഞാൻ ആരോഗ്യവാനാണ്… എല്ലാവരുടെയും അനുഗ്രഹത്തോടെ കൊവിഡിനെ പരാജയപ്പെടുത്തി, ജനസേവനത്തിലേക്ക് ഉടൻ മടങ്ങിയെത്തും. എന്നോട് സമ്പർക്കം പുലർത്തുന്നവർ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ പരിശോധന നടത്തണം.” – അജിത് പവാർ ട്വിറ്ററിൽ കുറിച്ചു. ഇത് രണ്ടാം തവണയാണ് 62 കാരനായ അജിത് പവാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.