സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ മുഖ്യമന്ത്രി ലഗേജ് എടുക്കാൻ മറന്നു എന്ന ആരോപണത്തെയാണ് മുഖ്യമന്ത്രി തള്ളിയത്. ലഗേജ് എടുക്കാൻ മറന്നിട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2016 മുതൽ മുഖ്യമന്ത്രി എത്ര തവണ ദുബായ് സന്ദർശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ എന്നായിരുന്നു മറുപടി. സന്ദർശനങ്ങളെല്ലാം ഔദ്യോഗികമായിരുന്നു എന്നും മുഖ്യമന്ത്രി മറുപടി നൽകി. രണ്ടാമത്തെ ചോദ്യമായിരുന്നു ബാഗേജുമായി ബന്ധപ്പെട്ടത്.