സിനിമയിലെ ഐറ്റം ഡാൻസിന് വേണ്ടി വലിയൊരു തുക നടിമാർ വാങ്ങുന്നുണ്ട്.. പുഷ്പ എന്ന സിനിമയിലെ പാട്ട് രംഗത്തിനായി സാമന്ത വാങ്ങിയത് അഞ്ച് കോടിയോളം പ്രതിഫലമാണ്.സണ്ണി ലിയോൺ ഐറ്റം സോങിനായി വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്.സിനിമകളില്‍ ഡാന്‍സ് കളിച്ച് കൈയ്യടി വാങ്ങിക്കാറുള്ള ജാക്വലിൻ ഫെർണാണ്ടസിന്റെ ഗ്ലാമറസ് വേഷത്തിനും പ്രേക്ഷക പ്രശംസയാണ് ലഭിച്ചിട്ടുള്ളത്. ഫെര്‍ണാണ്ടസും മൂന്ന് കോടി രൂപയാണ് ഐറ്റം ഡാന്‍സിന് വേണ്ടി വാങ്ങിയത്.
ഐറ്റം നമ്പറുകളുടെ രാഞ്ജി എന്നറിയപെടുന്ന നടി നോറ ഫത്തേകി ഒരു പാട്ട് രംഗത്തില്‍ അഭിനയിക്കുന്നതിന് മാത്രം അമ്പത് ലക്ഷമാണ് ആദ്യം വാങ്ങിയിരുന്നത്. പിന്നീടിത് രണ്ട് കോടിയായി . തെന്നിന്ത്യയിലൊട്ടാകെ ഗ്ലാമറസ് വേഷത്തിലൂടെ ശ്രദ്ധേയായ നടിയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമടക്കം നിരവധി സിനിമകളില്‍ തമന്ന ഐറ്റം ഡാന്‍സ് കളിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കെജിഎഫിന്റെ ഒന്നാം ഭാഗത്തിലെ ഐറ്റം സോംഗിലൂടെ തമന്ന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്തരത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യണമെങ്കില്‍ അമ്പത് ലക്ഷം രൂപയാണ് നടി വാങ്ങിക്കുന്നത് .
നടി കത്രീന കൈഫ് അഭിനയിച്ച ഹിറ്റ് ഡാന്‍സ് ചിക്കിനി ചമേലി എന്ന പാട്ട് രംഗത്തില്‍ കത്രീന വാങ്ങിയത് അമ്പത് ലക്ഷത്തോളം രൂപയാണ്.പിന്നീട് ധൂം 3 യിലേക്ക് വന്നപ്പോള്‍ പ്രതിഫലം വര്‍ധിപ്പിച്ചതിന് ശേഷമാണ് കത്രീന അഭിനയിച്ചത്.