സർപട്ട പരമ്പരയ്ക്കുശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം നായകൻ. വലിയ കാൻവാസിൽ പീരിഡ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 15ന് ആരംഭിക്കും. ത്രിമാന ചിത്രമായിരിക്കും. വിക്രമിന്റെ അറുപത്തിയൊന്നാമത് ചിത്രം കൂടിയാണ് ഇത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ജെ. ജ്ഞാനവേൽ രാജ ആണ് നിർമ്മാണം. അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന വിക്രം ചിത്രങ്ങൾ. ഗൗതം മേനോൻ സംവിധാനം ചെയ്ത ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിലും വിക്രം ആണ് നായകൻ. അട്ടകത്തി, മദ്രാസ്, കാല, കബാലി എന്നിവയാണ് സർപട്ട പരമ്പരെയ്ക്കു മുൻപ് പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങൾ.