പാലക്കാട്: പറളിക്കടുത്ത് തേനൂരിൽ ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശി അജിഷയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അജിഷയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി സഹോദരൻ അനൂപ് വ്യക്തമാക്കി..
ഇന്നലെ ഉച്ച കഴിഞ്ഞാണ് അജിഷയെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ അജിഷ മരിക്കുകയായിരുന്നു.