സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണു. എന്നാൽ യുവതിക്ക് രക്ഷനായത് ഹെൽമറ്റ് ആണ്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ യുവതിക്ക് അപകടകരമായ പരുക്കുകൾ ഉണ്ടായില്ല. മലേഷ്യയിലെ ജലാൻ ടെലുക് കുംബാറിലാണ് സംഭവം. 28 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്കൂട്ടറിൻ്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലാണ് തേങ്ങ വീണത്. ഇതോടെ ഇവർ റോഡിലേക്ക് വീണു. വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. ഉടൻ ആളുകൾ ഓടിക്കൂടി ഇവരുടെ അടുത്തേക്ക് എത്തുന്നതും വിഡിയോയിലുണ്ട്.