നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. കഴുത്തിന്റെ മുന്‍ഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി സ്രവിക്കുന്ന ഹോര്‍മോണുകള്‍ ശരീര താപനില, ദഹനപ്രക്രിയ, പേശികളുടെ സങ്കോചം എന്നിങ്ങനെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.ഈ ഗ്രന്ഥിയിലെ ഏത് പ്രശ്നവും ഹൈപ്പര്‍തൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. സമയബന്ധിതമായി ഈ പ്രശ്നം ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്.
തൈറോയ്ഡ് ഗ്രന്ഥി, തൈറോക്‌സിന്‍ ഉള്‍പ്പെടെ നിരവധി ഹോര്‍മോണുകള്‍ സ്രവിക്കുന്നു. ഈ ഹോര്‍മോണുകള്‍ മെറ്റബോളിസവും ശരീര താപനിലയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. തൈറോയിഡ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അത് ശരീരത്തിന് ഒരുപാട് ദോഷം ചെയ്യും. തൈറോയ്ഡ് ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുമ്പോള്‍ അതിനെ ഹൈപ്പര്‍തൈറോയിഡിസം എന്ന് വിളിക്കുന്നു. വളരെ കുറഞ്ഞ തൈറോയ്ഡ് ഹോര്‍മോണിന്റെ ഫലമാണ് ഹൈപ്പോതൈറോയിഡിസം.
തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ദിവസവും കഴിക്കേണ്ട ചില ഡിറ്റോക്‌സ് പാനീയങ്ങള്‍
വെള്ളരി ജ്യൂസ്
സ്വാഭാവികമായി ജലാംശം നല്‍കുന്ന പച്ചക്കറിയാണ് വെള്ളരിക്ക. അതില്‍ 70% ജലാംശം അടങ്ങിയിരിക്കുന്നു. പതിവായി കുക്കുമ്പര്‍ ജ്യൂസ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മികച്ച പ്രതിരോധശേഷി നല്‍കുന്നതിനും ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും കാഴ്ചയെ സംരക്ഷിക്കുന്നതിനും നല്ലതാണെന്ന് പറയപ്പെടുന്നു. കക്കിരി ജ്യൂസ് കഴിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കുന്നതിനും വിഷവിമുക്തമാക്കുന്നതിനും സഹായിക്കുന്നതിനാല്‍, തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഇത് വളരെ സഹായകമാണെന്ന് കണക്കാക്കപ്പെടുന്നു. വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നതിനൊപ്പം വൃക്കയെയും മറ്റ് വിവിധ അവയവങ്ങളെയും പോഷിപ്പിക്കുന്നതിനും കക്കിരി സഹായിക്കുന്നു. കുക്കുമ്പർ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഒരു ബ്ലെന്‍ഡറില്‍ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. ജ്യൂസ് അരിച്ചെടുത്ത് കഴിക്കുക.
നാരങ്ങ വെള്ളം
നാരങ്ങ വെള്ളം തൈറോയിഡിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും. നാരങ്ങ വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഈ ഡിറ്റോക്‌സ് പാനീയം കഴിക്കുന്നത് ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായിക്കും. നാരങ്ങവെള്ളം കഴിക്കുന്നത് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു കുപ്പിയില്‍ വെള്ളമെടുത്ത് അതില്‍ അരിഞ്ഞ നാരങ്ങ കഷണങ്ങള്‍ ചേര്‍ക്കുക. പരമാവധി പ്രയോജനം ലഭിക്കാന്‍ ദിവസം മുഴുവന്‍ ഈ വെള്ളം കുടിക്കുക.
സെലറി ജ്യൂസ്
വിറ്റാമിന്‍ എ, സി, കെ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് സെലറി. ഈ കുറഞ്ഞ സോഡിയം പച്ചക്കറി ദഹനത്തെ പിന്തുണയ്ക്കുകയും, വീക്കം കുറയ്ക്കുകയും, വിവിധ ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സെലറി ജ്യൂസ് ആക്കി കഴിക്കുന്നത് തൈറോയ്ഡ് സിസ്റ്റത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാന്‍ വളരെയേറെ ഗുണം ചെയ്യും. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തെയും ഇത് സഹായിക്കുന്നു. സെലറി കഴുകി ബ്ലെന്‍ഡറില്‍ ചേര്‍ക്കുക. ഇത് മിനുസമാര്‍ന്ന ജ്യൂസായി മാറ്റാന്‍ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് എല്ലാ ദിവസവും രാവിലെ കഴിക്കുക.
മഞ്ഞള്‍ വെള്ളം
ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റുകള്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മഞ്ഞള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നത് മുതല്‍ സന്ധി വേദന ചികിത്സിക്കാനും കരളിനെ വിഷാംശം ഇല്ലാതാക്കാനും രക്തം നേര്‍ത്തതാക്കാനും മഞ്ഞള്‍ സഹായിക്കുന്നു. കുരുമുളകിനൊപ്പം മഞ്ഞള്‍ കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. മഞ്ഞള്‍ ഒരു വ്യക്തിയുടെ ശരീരത്തിലെ തൈറോയ്ഡ് പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് അതില്‍ ¼ ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു നുള്ള് കുരുമുളക് ചേര്‍ത്ത് നന്നായി ഇളക്കുക. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൈറോയ്ഡ് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ദിവസവും രാവിലെ ഈ മഞ്ഞള്‍ പാനീയം കഴിക്കുക.