പഞ്ചാബും ഹരിയാനയും തമ്മിൽ തർക്കം നിലനിൽക്കുന്ന യമുന സത്ലജ് കാനൽ പദ്ധതിയെ അടക്കം പരാമർശിക്കുന്ന ഗായകൻ സിദ്ധു മൂസെവാലയുടെ ഗാനം യൂട്യൂബ് ഡിലീറ്റ് ചെയ്തു. സിദ്ദുവിന്റെ മരണ ശേഷം പുറത്തിറങ്ങിയ അവസാന ഗാനമായ എസ് വൈഎൽ എന്ന ഗാനമാണ് യൂട്യൂബ് നീക്കം ചെയ്തത്. വിവാദമായതിനാൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നീക്കം ചെയ്തതെന്നാണ് യൂട്യൂബ് പറഞ്ഞത്.
ജൂൺ 23ന് പുറത്തിറങ്ങിയ ഈ ഗാനം 2.7 കോടി കാഴ്ച്ചക്കാരാണ് ഉണ്ടായിരുന്നത്. ഗാനം എഴുതിയതും സംഗീതം നൽകിയതും ആലപിച്ചതും സിദ്ധു മൂസെവാല തന്നെയായിരുന്നു. സിദ്ധുമൂസെവാലയുടെ മരണത്തിന് ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് ഗാനം റെക്കോർഡ് ചെയ്തത്.ഖലിസ്ഥാൻ അനുകൂല സംഘടനയായ ബബ്ബർ ഖൽസയുടെ അംഗമായിരുന്ന ബൽവീന്ദർ സിംഗ് ജതാന ഉൾപ്പെടെ നിരവധി തീവ്രവാദികളുടെ ചിത്രങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.