“ഞങ്ങളുടെ കുഞ്ഞ് .. ഉടൻ വരുന്നു” എന്ന അടിക്കുറിപ്പോടെ ഇന്ന് രാവിലെ ആലിയഭട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ആണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്.ഫോട്ടോയിൽ ആശുപത്രി കിടക്കയിൽ ആലിയയെപ്പോലെയും ഭർത്താവ് രൺബീർ കപൂറിനെ പിന്നിൽ നിന്ന് ചിത്രീകരിച്ച് മോണിറ്ററിലെ അൾട്രാസൗണ്ടിന്റെ ഫലങ്ങൾ നോക്കുന്നതുമാണ് കാണിക്കുന്നത് .മോണിറ്ററിലെ ഫലം ഒരു ചുവന്ന ലൗ സിമ്പലിൽ മറച്ചു, ആ പോസ്റ്റിലെ തന്നെ അടുത്ത ഫോട്ടോ 2സിംഹത്തിന്റെയും സിംഹത്തിന്റെ ഒരു കുട്ടിയുടേതുമാണ്. ആലിയയെയും രൺബീറിനെയും അഭിനന്ദിക്കുന്ന കമന്റുകളും ഇതിനോടകം ആരാധകർ കുറിച്ചു.
ഇരുവരും വിവാഹിതരായിട്ട് രണ്ടു മാസമേ ആയ സാഹചര്യത്തിലാണ് ആലിയ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.