നബി വിരുദ്ധ പരാമർശത്തെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് യു പിയിൽ വീണ്ടും പൊളിക്കൽ നടപടി . പൊളിക്കൽ നടപടിയുടെ ഭാഗമായി പ്രയാഗ് രാജിൽ മുപ്പത് പേർക്കും ,ഷഹാൻപൂരിൽ 10 പേർക്കും അധികൃതർ നോട്ടീസ് നൽകി. എ ഐ എം ഐ എം നേതാവ് ഉൾപ്പെടെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവർക്കാണ് നോട്ടീസ് നൽകിയത്.
നേരത്തെ നബിവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, യുപി സർക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.