രാജ്യത്ത് 24 മണിക്കൂറിനിടെ 11,739 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതർ 4,33,89,973 ആയി. 92,576 പേർ ചികിത്സയിലുണ്ട്. 2.59 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്.25 പേർകൂടി മരിച്ചതോടെ ആകെ മരണം 5,24,999 ആയി. 197.08 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണംചെയ്തു.