ചെന്നൈ വിമാനത്താവളത്തിൽ 59.26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഒരു കിലോയ്ക്ക് മുകളിൽ സ്വർണമാണ് ശ്രീലങ്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിൽ നിന്ന് പിടികൂടിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിനുള്ളിൽ വച്ച് സ്വർണം കടത്താനാണ് കൊളംബോയിൽ നിന്നെത്തിയ യുവതി ശ്രമിച്ചത്. 1.27 കിലോ സ്വർണം കസ്റ്റംസ് പിടികൂടി.